Title.

Picture

മംകൊമ്പ് ഭഗവതി ക്ഷേത്രത്തിന്റെ പുരാവൃത്തം അറിയുന്നതിനുള്ള ആധികാരിക രേഖകളൊന്നും തന്നെ ഇതുവരെ  ലഭിച്ചിട്ടില്ല.
തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ വിവരങ്ങള്‍ മാത്രമാണ് ക്ഷേത്രോല്പത്തിയെപറ്റി ആകെകൂടി അറിവുള്ളത്.വേനാട്ടരചനായിരുന്ന അനിഴം തിരുനാള്‍ ശ്രീ വീര മാര്‍ത്താണ്ഡ വര്‍മ, നാട്ടുരാജ്യങ്ങള്‍ ഒന്നൊന്നായി ആക്രമിച്ചു കീഴടക്കി .അവയെല്ലാം തന്റ്റെ കുലദൈവമായ ശ്രീ പദ്മനാഭന് തൃപ്പടി ദാനമായി സമര്‍പിച്ചു ശ്രീ പദ്മനാഭ ദാസനായി തിരുവിതാംകൂര്‍ രാജാവാകും മുന്‍പ് തന്നെ മൂന്നു നൂറ്റാണ്ടുകളോളം ഈ ക്ഷേത്രം സര്‍വൈശ്വര്യ പ്രതാപങ്ങലോടും കൂടി നില നിന്നിരുന്നു എന്ന്നാണ് വിശ്വാസം. തെക്കുംകൂര്‍ രാജാവിന്റെ ഭരണത്തിലായിരുന്നു ഈ ഭൂവിഭാഗം.എട്ടുവിരുതി കൈമള്‍മാര്‍ എന്നാ  സ്ഥാനികലയിരുന്നു അദ്ദേഹത്തിന്റെ ഭരണചക്രം തിരിച്ചിരുന്നത്.അവരില്‍ പ്രമാണിയായിരുന്ന പൌവത്തില്‍  കൈമള്‍  തനിക്കു ഒരു ഭവനം നിര്‍മിക്കുന്നതിനു തിരുമനസ്സിനോട്‌ ചോദിച്ചപ്പോള്‍  രാജബന്ധുവായ മീനച്ചില്‍ തമ്പുരാന്റെ അധീനതയിലുള്ള വനപ്രദീശത്ത് നിന്ന് ആവശ്യമുള്ള തടികല്‍ ശേഖരിച്ചു വരുവാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് പാലയ്ക്കു അടുത്തുള്ള മംകൊമ്പ് മലയില്‍ നിന്നും തടികള്‍ വെട്ടി ഒരുക്കി ചങ്ങാടമാക്കി നദീമാര്‍ഗം പോരാനൊരുങ്ങുമ്പോള്‍  സുന്ദരികളായ മൂന്നു തരുണീമണികള്‍ തങ്ങളെകൂടി നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപെട്ടെന്നും ഭയചകിതനായ കൈമള്‍ വിസംമാതിചെന്നും ഏറെ നേരത്തെ വാഗ്വാദങ്ങള്‍ക്ക് ശേഷം രൂപഭേദത്തോടെയോ അരൂപികളയോ യാത്ര ആവാമെന്ന് സമ്മതിച്ചു കൊണ്ടുപോന്നു എന്നുമാണ് കഥ !

യാത്ര സമാപന ഘട്ടത്തില്‍ എത്തിയപ്പോള്‍ ,ഇപ്പോള്‍ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തുനിന്ന് തെക്ക് വശത്തുള്ള നദിയില്‍ അതുവരെ സ്വച്ചന്ദം ഒഴുകിയിരുന്ന ചങ്ങാടം നിശ്ചലം ആയി എന്നും ദൈവജ്ഞന്‍മാരുടെ നിയോഗാനുസരണം ചങ്ങാടത്തില്‍ ഒപ്പം പോന്ന ദേവിമാരെ സമീപ സ്ഥലങ്ങളായ മൂന്നിടങ്ങളില്‍ പ്രതിഷ്ടിച്ചു എന്നും അവയാണ് ,മംകൊമ്പ്,വടയാറ്റു‌, കോയിക്കല്‍ എന്നെ ക്ഷേത്രങ്ങളും എന്നാണു കഥ. ചങ്ങാടം നിസ്ച്ചലമായപ്പോള്‍ ഒരാള്‍ ഉറഞ്ഞു തുള്ളി എന്നും ഒരു മാവിന്‍ കൊമ്പ് എടുത്തു എറിഞ്ഞു എന്നും അത് ചെന്ന് വീണ സ്ഥലം ആലയം നിര്‍മ്മിച്ച് ദേവിയെ പ്രതിഷ്ടിച്ചു എന്നും മാംകൊമ്പ് വീണസ്ഥലം പിന്നീട് മംകൊമ്പ് എന്നറിയപ്പെടാന്‍ തുടങ്ങി എന്നും ആണ് വിശ്വാസം .അന്ന് ഉറഞ്ഞു തുള്ളി വന്ന ഭക്തന്റെ വീട്ടുകാര്‍ ഏറെ കാലം ക്ഷേത്രത്തിലെ വെളിച്ചപ്പടായിരുന്നു എന്നും പ്രചാരത്തിലുണ്ട്. മൂന്നു ദേവിമാരുടെ ആദ്യത്തെ പ്രതിഷ്ഠ പുളിമ്കുന്നു കോയിക്കല്‍ ക്ഷേത്രത്തില്‍ ആയിരിക്കണമെന്നാണ് കരുതുന്നത്.പാരമ്പര്യമായി എട്ടുവിരുത്തില്‍ കൈമള്‍മാര്‍ക്ക് വിവാഹ ബന്ധം ഉണ്ടായിരുന്ന കിഴുക്കുന്നത് കുടുംബക്കാര്‍ നിയന്ത്രിച്ചിരുന്ന വടയാറ്റ്‌ ദേവസ്വ൦ ഇപ്പോള്‍ അഖില ഭാരത അയ്യപ്പ സേവാ സംഘം ആണ് ഭരിക്കുന്നത്‌.

1