ആപദി കിം കരണീയം ? സ്മരണീയം ചരണയുഗളമംബായ !!!

പരമമായൊരു സത്യത്തിന്‍റെ പ്രഘോഷമാണ് ഈ വരികള്‍ . ആപത്തുകളില്‍ നിന്ന് മോചനം തേടുന്നതിനു അമ്മയുടെ ചരണ കമലങ്ങളില്‍ അഭയം തേടുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല . പക്ഷെ ഗദ്യന്തരം ഇല്ലാതെ വരുമ്പോള്‍ മാത്രം മതിയോ? അമ്മയെ ഓര്‍മിക്കുന്നത്‌ !!! പോരാ!! എന്നത്രേ അഭിജ്ഞമതം . ..

"മിണ്ടിത്തുടങ്ങുവാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേല്‍ അമ്മിഞ്ഞ പാലോടൊപ്പം 'അമ്മ'യെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നത് ഒന്നാമതായ് "  

എന്ന കവിവാക്യം സാര്‍ത്ഥകം ആക്ക് മാറ് , എല്ലായ്പോഴും അമ്മയുടെ ദീപ്തമായ സ്മരണ നിലനില്‍ക്കും . നില്‍ക്കണം . ആ മാതൃ സ്മരണ ദേവി ഭാവത്തിലാകുമ്പോള്‍ ശക്തി വര്‍ദ്ധിക്കുക കൂടി ചെയ്യുന്നു . സകല ചരാചരങ്ങളിലും നിറ ഞ്ഞു തുളുമ്പുന്ന മാതൃ ഭാവത്തിന്‍റെ സമൂര്‍ത്തരൂപമായ്‌ മകൊമ്പില്‍ കുടികൊള്ളുന്ന മഹാമായയുടെ മങ്കൊമ്പില്‍ അമ്മയുടെ മഹിമാതിരെകങ്ങള്‍ മനസ്സില്‍ ഓര്‍ത്ത്‌ കൊണ്ട് , മകൊമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തെയും അവിടെ കൊണ്ടാടുന്ന പ്രധാന വഴിപാടുകളെയും ഒക്കെ കുറിച്ച് അറിവുള്ള വിവരങ്ങള്‍ ഭക്തജന സമക്ഷം ഇവിടെ അവതരിപ്പിക്കുകയാണ് . പൂര്‍ണമോ ആധികരികാമോ ആണെന്ന അവകാശവാദങ്ങള്‍ ഒന്നും ഇല്ല. അറിവില്‍പെട്ടവ ഒരു മാലയാക്കി കൊരുത്തുകൊണ്ട് അമ്മയുടെ തൃപ്പാദങ്ങളില്‍ ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നു എന്നുമാത്രം .......

1